കൊരട്ടി : വൃക്ക ദാനം അത്ര പരിചിതമല്ലാത്ത കാലത്തു, ഏകദേശം 12 വർഷങ്ങൾക്കു മുൻപ്,41-അം വയസ്സിൽ സഹോദരന് വൃക്ക പകുത്തു നൽകിയ കൊരട്ടി LFCLP സ്കൂളിലെ അധ്യാപിക ആനി ടീച്ചർ- പങ്കുവയ്ക്കലിന്റെ മാഹാത്മ്യം തന്റെ ജീവിതത്തിലൂടെ വിദ്യാർത്ഥികൾക്കു പകർന്നു നൽകിയ അധ്യാപികയാണ്.
വിശക്കുന്നവനു ഭക്ഷണം ലഭിക്കണമെന്ന പ്രതിബദ്ധതയോടെ, അതിരാവിലെ തന്നെ എല്ലാ ദിവസവും, ടുവീലറിൽ എത്തി ആപ്പിൾ അടക്കം പഴങ്ങൾ വച്ചു പോകുന്ന ഒരു പെൺകുട്ടി. ഒക്ടോബർ 2നു തുടങ്ങിയ പാഥേയത്തിൽ ഒരു ദിവസം പോലും ഒഴിവാക്കാതെ എല്ലാ ദിവസവും ഭക്ഷണ സാധനങ്ങൾ വച്ചു പോകുന്നതാരാണെന്നു ആർക്കും ഒരു പിടിയുമുണ്ടായില്ല.
ഈ സദ്പ്രവർത്തിക്കു പിന്നിൽ ആരാണെന്നുള്ള അറിയുവാനുള്ള കൗതുകം ജിസ്മയിലേക്ക് എത്തിച്ചു.
ആനി ടീച്ചർ വൃക്കദാനം ചെയ്തിട്ട് 12 വർഷം തികയുന്ന ഒക്ടോബർ 30നു ഭക്ഷണപൊതികൾ പാഥേയത്തിൽ വയ്ക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ, പങ്കുവയ്ക്കലിന്റെ ഈ ഓർമ്മയ്ക്ക് സാക്ഷ്യം വഹിക്കുവാൻ,ഈ വർഷം ഏപ്രിലിൽ വിരമിക്കുന്ന ആനി ടീച്ചറെ, ആദരിക്കുവാൻ പാഥേയത്തിൽ ആപ്പിൾ അടക്കമുള്ള ഭക്ഷണസാധനങ്ങൾ ദിവസവും പ്രതി എത്തിച്ചു ആരുമറിയാതെ ഓടി പോകുന്ന ജിസ്മ എന്ന ഈ പെൺകുട്ടിയെ തന്നെ തെരഞ്ഞെടുത്തത് കാലം കരുതി വച്ച നിയോഗമാകാം. കൊരട്ടിയുടെ ഈ പാഥേയം സഹജീവിതത്തിന്റെ പങ്കുവയ്ക്കലുകളുടെ നന്മയുടെ ഓർമപെടുത്തലുകളായി മാറുന്നു.ഈ സദ്കർമ്മത്തിൽ ആനി ടീച്ചറുടെ ഭർത്താവ് യാക്കോബും PTA പ്രസിഡന്റ് ജോർജ് ഐനിക്കലും പങ്കാളികളായി.