Site icon Ente Koratty

പാഥേയത്തിനു സുഗന്ധമായി മന്ദാരവും

കൊരട്ടി : പാഥേയത്തിൽ ഭക്ഷണപൊതികൾ എത്തിച്ചു നൽകി മന്ദാരം റെസിഡന്റ്‌സ് അസോസിയേഷൻ. വിശക്കുന്നവർക്കു ഭക്ഷണം നൽകുന്ന ഈ പുണ്യകർമ്മത്തിൽ – പാഥേയത്തിൽ പങ്കുചേരുവാൻ മന്ദാരം റെസിഡന്റ്‌സ് അസോസിയേഷനിലെ എല്ലാ കുടുംബങ്ങളും കാണിച്ച നല്ല മനസിന്‌ പ്രസിഡന്റ്‌ ബെന്നി ഊക്കൻ നന്ദിയർപ്പിച്ചു. സമൂഹത്തിലെ കഴിയുന്നത്ര എല്ലാവരും തങ്ങളുടെ ആഘോഷങ്ങൾ പാഥേയത്തിലൂടെ അർത്ഥവത്തും മനോഹരവുമാക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു.പാഥേയം – ഒരു നാടു ഏറ്റെടുക്കുന്ന മഹനീയമായ കാഴ്ചകളാണ്, ഈ പദ്ധതി തുടങ്ങിയ ദിനം മുതൽ കാണുവാൻ കഴിയുന്നത്.

Exit mobile version