കൊരട്ടി : വ്യാപാര ഏകോപന സമിതിയുടെ നേതൃത്വത്തിൽ, സർവീസ് റോഡ് വൈകുന്നതിലുള്ള പ്രതിഷേധം അറിയിച്ചു ചാലക്കുടി M. P. ബെന്നി ബെഹനാന് പരാതി സമർപ്പിച്ചു. പ്രസിഡന്റ് ബെന്നി ജോസെഫിന്റെ നേതൃത്വത്തിൽ വ്യാപാര ഏകോപന സമിതി അംഗങ്ങൾ, വളരെ പ്രാധാന്യം അർഹിക്കുന്ന ഈ വിഷയത്തിന് അടിയന്തിര നടപടി ഉണ്ടാകണമെന്നു അംഗങ്ങൾ അഭ്യർത്ഥിച്ചു.
അടിയന്തിര പ്രാധാന്യം അർഹിക്കുന്ന ഈ വിഷയം ഇത്രയും പെട്ടെന്ന് ബന്ധപെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുമെന്നു M. P. ബെന്നി ബെഹനാൻ അറിയിച്ചു.
‘എന്റെ കൊരട്ടി’ ഓൺലൈൻ ന്യൂസ് പോർട്ടലിൽ വന്ന ഈ വാർത്ത, ജനങ്ങൾ ഏറ്റുഎടുത്തു എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രചോദനപരമാണ്. നല്ല മാറ്റങ്ങൾ നമ്മുടെ നാട്ടിലുണ്ടാവട്ടെ. അതിനു എല്ലാവരുടെയും അകമഴിഞ്ഞ സഹകരണമുണ്ടാകട്ടെ..