കൊരട്ടി : വർഷം തോറും മുത്തിയുടെ തിരുനാൾദിനമായ ഞായറഴ്ച്ച, കൊരട്ടിമുത്തിയുടെ അത്ഭുതരൂപം അൾത്താരയിൽ നിന്നും രൂപ പന്തലിൽ, ഭക്തർക്കു വണങ്ങുനത്തിനായി എഴുന്നുള്ളിച്ചു വയ്ക്കുന്നു.
അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയെ വണങ്ങുന്നതിനും, പ്രാര്ഥിക്കുന്നതിനുമായി പതിനായിരങ്ങളാണ് അതിരാവിലെ, കൊരട്ടി പള്ളിയിലെത്താറുള്ളത്.
എന്നാൽ ഇത്തവണ കോവിടിന്റെ, പശ്ചാത്തലത്തിൽ മുത്തിയുടെ അത്ഭുതരൂപം, പള്ളിയിൽ തന്നെയാണ് എഴുന്നുള്ളിച്ചു വയ്ക്കുന്നത്. ആകെ 20 പേർക്ക് മാത്രെമേ ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക. ഓൺലൈനിൽ ലൈവായി തിരുകർമ്മങ്ങൾ കാണുന്നതിനുള്ള അവസരങ്ങൾ ക്രമീകരിച്ചി ട്ടുണ്ട്.
കുർബാനയുടെ സമയങ്ങളിൽ പള്ളി വാതിലുകൾ അടിഞ്ഞുകിടക്കുകകയും പള്ളിയിൽ ഭക്തർക്കു പ്രേവശനം ഉണ്ടായിരിക്കുകയില്ല.എന്നാൽ കുർബാനയുടെ ഇടവേളകളിൽ ഭക്തർക്കു മുത്തിയുടെ രൂപം വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.