കൊരട്ടി : ചിറങ്ങര,കക്കാട് വേലായുധൻ മകൻ ദാസൻ (50) നിര്യാതനായി. ചിറങ്ങരയിൽ ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി അബോധാവസ്ഥയിലാവുകയും രണ്ട് വൃക്കകളും തകരാറിലാവുകയും ചെയ്ത് രാജഗിരി മെഡിക്കൽ കോളേജിൽ രണ്ട് ശസ്ത്രക്രിയകൾക്കു വിധേയനായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഭാര്യ- ഗീതു,മക്കൾ ദേവദത്തൻ, ജീവദത്തൻ. സംസ്കാരം വെള്ളിയാഴ്ച 9 മണിക്ക്, ചാലക്കുടി ക്രിമോറ്റോറിയത്തിൽ വച്ചു നടക്കുന്നു.
ദാസന്റെ തുടർ ചികിത്സചിലവനായി വാർഡ് മെമ്പർ ഡേവിസ് മൂലൻ, ഷിബു വര്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു ജനകിയ കമ്മിറ്റി രൂപികരിച്ചു കൊരട്ടി കാനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിരുന്നു, പണം സ്വരൂപിച്ചു വരുന്നതിനിടയിലായിരുന്നു മരണം.