കൊരട്ടി : ചരിത്രമുറങ്ങന്ന കൊരട്ടിമുത്തിയുടെ പള്ളിയിൽ തിരുനാളിനു കൊടി കയറി. നൂറ്റാണ്ടുകളുടെ പാര്യമ്പര്യമുള്ള കൊരട്ടി തിരുനാൾ ആദ്യമായാണ്, ചടങ്ങ് മാത്രമായി നടുത്തുന്നത്. പള്ളിവാതിലുകൾ അടച്ചിട്ടു മാത്രമാണ് തിരുനാൾ കുർബാനകളും, തിരുക്കര്മങ്ങളും നടത്തുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ആഘോഷങ്ങൾ ഒഴിവാക്കിയുള്ള തിരുനാൾ ചടങ്ങുകളുടെ നടത്തിപ്പ്.
സാധാരണയായി ബുധനാഴ്ച്ച തിരുനാൾ കൊടിയേറി കഴിഞ്ഞാൽ കൊരട്ടിയിലെ വിവിധ സ്ഥാപനങ്ങളും,സംഘടനകളുടെയും നേതൃത്വത്തിൽ പൂവൻകുല സമർപ്പണ്ണം നടക്കാറുണ്ട്. അതിനു ശേഷം പ്രദക്ഷിണമായി,പള്ളിയിൽ നിന്നു കൊരട്ടി ജംഗ്ഷനിൽ എത്തി, കപ്പേളയിൽ ദിവ്യബലിയർപ്പണവും, അനുബന്ധ ചടങ്ങുകളും നടക്കാറുണ്ട്. കൊരട്ടിയിലെ വ്യാപാരികളുടെ നേതൃത്വത്തിലാണ് ടൌൺ കപ്പേളയിലെ തിരുനാൾ പ്രവർത്തനങ്ങൾ നടക്കാറുള്ളത്.