Site icon Ente Koratty

കൊരട്ടിയുടെ ‘പാഥേയം ‘- കോവിഡ് കാലത്തിലും കനിവിന്റെ നന്മ

കൊരട്ടി : വിശപ്പിന്റെ വില ഏറ്റവും അറിയുന്നവരാണ് യാത്രക്കാർ. NH47 നോട് ചേർന്നു കൊരട്ടിയിൽ, ഒക്ടോബർ 2 നു ആരംഭിച്ച ‘പാഥേയം’ കൊരട്ടിയിലെ ജനങ്ങളുടെ സഹകരണം കൊണ്ടു ശ്രെദ്ധയമാവുന്നു. കൊരട്ടി പോലീസും, പൗരാവലിയും, ജനപ്രതിനിധികളും ചേർന്നു തുടക്കം കുറിച്ച് ഈ മഹദ് പദ്ധതിയിലേക്ക്, മൂന്ന് ദിവസം തുടർച്ചയായി 35 ഭക്ഷണപൊതികൾ എത്തിക്കുന്നത് ദേവമാത റെസിഡന്റ്‌സ് അസോസിയേഷനാണ്. കൂടാതെ ദിവസവും 12 ലിറ്റർ വീതം കുടിവെള്ളം എത്തിക്കുന്നത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഉദ്യമത്തിന് ആശംസ അർപ്പിച്ചു മെമ്പർ ഗ്രേസി ബാബു സംസാരിച്ചു. ദേവമാത റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ നിജു ജോസ് തൈവളപ്പിൽ, ഇതിനോട് സഹകരിച്ച റെസിഡന്റ്‌സ് അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങൾക്കും നന്ദി അർപ്പിച്ചു. ഈ പദ്ധതിക്കു കൊരട്ടിയിലെ എല്ലാ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണമുണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

ജനങ്ങളുടെ വലിയരീതിയിലുള്ള സഹകരണമാണ് ലഭിക്കുന്നത് എന്ന് സംഘടകർ അറിയിച്ചു. കോവിഡ് കാലത്തു കൊരട്ടി ഇൻസ്‌പെക്ടർ SHO അരുൺ B. K യുടെ നേതൃത്വത്തിൽ,കൊരട്ടി പോലീസ് NH 47 ലെ രാത്രികാല ദീർഘദൂര വാഹനയാത്രക്കാർക്കായി തുടക്കം കുറിച്ച ഉദ്യമം – കൊരട്ടിക്കാർ ഹൃദയത്തോട് ചേർത്തപ്പോൾ വിശപ്പകറ്റുന്ന ‘ നന്മയുടെ പാഥേയമായി.

Exit mobile version