Site icon Ente Koratty

കൊരട്ടി മംഗലശേരി ഗാന്ധിദർശന്റെ ഉദാത്തമാതൃക – അഭിനന്ദനങ്ങൾ

കൊരട്ടി : കോവിടിന്റെ സംഹാര താണ്ഡവത്തിൽ ഭൂരിഭാഗം പൊതുജനപ്രസ്ഥാനങ്ങളും സംഘടനകളും ജനങ്ങളെ സഹായിക്കുവാൻ താല്പര്യമുണ്ടെങ്കിലും ഫണ്ട്‌ ദാരിദ്ര്യത്താൽ കിതക്കുമ്പോൾ, മംഗലശ്ശേരി ഗാന്ധിദർശൻ, പേര് അന്വർത്ഥമാക്കുന്നു വിധം വേറിട്ട മാർഗ്ഗങ്ങളാൽ മാതൃകയാവുന്നു. ഇതിനു തുടക്കം കുറിച്ചതും ഗാന്ധിജയന്തി ദിനത്തിൽ തന്നെ.

കൊരട്ടി, അന്നമനട, കറുകുറ്റി, പാറക്കടവ് എന്നീ നാലു പഞ്ചായത്തുകളിലെ അർഹരായവർക്കു ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നു. അതും നേരിട്ടു വീടുകളിൽ എത്തിക്കുന്നു. ഗാന്ധിജയന്തിയോട് അനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ ക്വിസ് മത്സരവും നടത്തി. വിജയികളെ കൂടാതെ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മംഗലശ്ശേരി ഗാന്ധിദർശൻ കൺവീനർ ഡോ. ബിജു ലോനയുടെ നേതൃത്വത്തിൽ വനിതകളും പുരുഷൻമാരും, സന്യസ്ഥരും അടങ്ങുന്ന നിരവധി പേർ, നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ ജന്മദിനത്തിൽ തുടക്കം കുറിച്ച ഈ മഹനീയ സംരഭം കൊരട്ടിയുടെ ചരിത്രത്തിൽ ഗാന്ധിദർശന്റെ കാലം മായ്ക്കാത്ത അടയാളങ്ങളാകട്ടെ.

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

എന്ന ഗാന്ധിജി യുടെ മഹത് വചനം ഉൾക്കൊണ്ട് ഇ കോവിഡ് മഹാമാരിയുടെ ദുരിതകാലത്തു കണ്ണുനീർ തുടക്കാനും ആശ്വാസവാക്കുകൾ പകരാനും കടന്നുവന്നവർ നമ്മുടെ നാടിന്റെ കനിവിന്റെ വറ്റാത്ത നീരുറവ തന്നെയാണ്.

ജോലി നഷ്ടപ്പെട്ടവർ, കൂലി ഇല്ലാത്തവർ, ശമ്പളം ഇല്ലാത്തവർ, രോഗത്താൽ ദുരിത കയത്തിൽ അമർന്നവർ, കടo കേറി ആൽമഹത്യ മുനമ്പിൽ നില്കുന്നവർ…
കോവിഡ് തകർത്തെറിഞ്ഞ സ്വപ്നങ്ങളും ജീവിതങ്ങളും നമ്മുടെ നേർകാഴ്ചയാണ്.

അതിനാൽ ഇ കോവിഡ് കാലത്തു തന്നെ ചാരിറ്റി യുമായി കടന്നുവരേണ്ടത് നമ്മുടെ കർത്തവ്യം ആണ്.

വിശക്കുമ്പോൾ വിളമ്പിയാൽ രുചി ഏറും.

ഗാന്ധി ദർശൻ മംഗലശേരിക്കു പിന്തുണയുമായി വന്ന പോലീസ്, ഹെൽത്ത്, മീഡിയ എന്നിവരെ പ്രതേകം നന്ദി യോടെ ഓർക്കുന്നു. ഗാന്ധി ദർശൻ കോഓർഡിനേറ്റർ റവ സി. ലിജ മരിയയുടെ ആശംസ വാക്കുകൾ..

“പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ദീപനാളമാണ് ഗാന്ധി ദർശന്റെ ഇ കർമ്മകാണ്ധം.അത് ഒരു കിടാവിളക്കായി എന്നും പ്രകാശം ചൊരിയട്ടെ”

വിതരണ വേദിയെ ധന്യമാക്കി.

ഒപ്പം നമ്മുടെ നല്ല സുഹൃത്ത് ശ്രി ഉറുമീസ് വാളുരാൻ, ദേവസന്നിധിയിൽ നിന്നും കരുണയായി പുനർജനിച്ച തോമസ് ചേട്ടൻ, ശ്രി സജി വര്ഗീസ്, ശ്രി ഷാജു ചിറയത്തു, റവ സി ലിജ മരിയ, ശ്രിമതി. മിനി ഡേവിസ്, ശ്രി തങ്കപ്പൻ, ശ്രി ഡൈജോ,ശ്രി ബിജു നെല്ലിശേരി, ശ്രി അരുൺ വര്ഗീസ്, ശ്രി ജിത്തു ജോസഫ്, ശ്രി ആൻവിൻ തോമസ്, ശ്രി ജോബി, ശ്രി വിനോ,ശ്രി ടിംസൻ, ശ്രി സിബി എന്നിവരുടെ സഹകരണം ഒന്നുകൊണ്ടു മാത്രമാണ് ഇ ഉദ്യമം ലക്‌ഷ്യം കണ്ടത്.

ഗാന്ധി ദർശൻ മംഗലശേരി കൺവീനർ ഡോ ബിജു ലോന കെ ആദ്യക്ഷ പ്രസംഗത്തിൽ

നന്മകൾ വളരട്ടെ.. കൊടുക്കാം..കൊടുത്ത് നിറക്കാം…പൊരിയുന്ന വയറും,എരിയുന്ന മനസും, നമ്മുടെ ഹൃത്തും

Exit mobile version