കൊരട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിൽ ഒന്നായ NH 544 മണ്ണുത്തി-ഇടപ്പിള്ളി ദേശീയപാതയിലെ അമിത ചുങ്കപിരിവിനും, നിർമ്മാണ സ്തഭനത്തിനും എതിരെയായി ഡി.വൈ.എഫ്.ഐ.തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊങ്ങം മുതൽ വാണിയംമ്പാറ വരെ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ടോൾ പിരിവ് ആരംഭിച്ച് 8 വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണത്തിൻ്റെ 70% മാത്രമാണ് പൂർത്തികരിച്ചിട്ടുള്ളത് എന്ന് സമരക്കാർ ചൂണ്ടി കാണിച്ചു.
ജില്ലാ അതിർത്തിയായ പൊങ്ങത്ത് ഡി.വൈ.എഫ്.ഐ.സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പി.സി. നിഖിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.ആർ.സുമേഷ്, എം.ജെ. ബെന്നി, ഷിബു വർഗ്ഗീസ്, വി എം. രമ്യ, എം.കെ.പ്രമോദ്, വിഷ്ണു ഗോപി, ജ്യോതിഷ്.എൻ.എസ്, എൻ.കെ.സനീഷ് എന്നിവർ പ്രസംഗിച്ചു.