കൊരട്ടി: ഭീതിയില്‍ പലരും പിന്‍വാങ്ങിയപ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചയാളിന്‍റെ മൃതസംസ്കാരം ജാഗ്രത കൈവിടാതെ നടത്തി കൊരട്ടിയിലെ ഡി.വൈ.എഫ്.ഐ. കൂട്ടായ്മ.
കൊരട്ടി സ്വദേശി ചേകുളത്ത് മനോജ് (45 വയസ്)ന്‍റെ മൃതദേഹമാണ് ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജയന്തിപ്രവീണ്‍, കൊരട്ടി സി.പി.എം. ലോക്കല്‍ സെക്രട്ടറി എം.ജെ. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ലിജൊജോസ്, സഞ്ചുലാല്‍അപ്പു, മണികണ്ഠന്‍, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് പി.പി.കിറ്റുകള്‍ ധരിച്ച് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തില്‍ സംസ്കരിച്ചത്.
കോവിഡ് ബാധിതരുടെ മൃതസംസ്കാരം പലയിടത്തും വിവാദമായപ്പോള്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജാഗ്രത കൈവിടാതെ മനുഷ്യത്വപൂര്‍വ്വം മൃതസംസ്കാരം നടത്തി ഡി.വൈ.എഫ്.ഐ. മാതൃകയായി.