കൊരട്ടി : തിരുമുടിക്കുന്ന് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് ടെലിവിഷന്‍ സെറ്റുകള്‍ കൈമാറി കൊരട്ടി സര്‍വ്വീസ് സഹകരണബാങ്ക്. കോവിഡ് ചികിത്സയില്‍ ദിവസങ്ങളോളം കഴിയേണ്ടിവരുന്ന രോഗികള്‍ക്ക് ആശ്വാസമേകാന്‍
എം.എല്‍.എ. ബി ഡി ദേവസ്സിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ബാങ്ക് പ്രസിഡന്‍റ് കെ.പി. തോമസ് ടിവികള്‍ കൈമാറിയത്.
ബാങ്ക് വൈസ് പ്രസിഡന്‍റ് എം.കെ. സുബാഷ്, സെക്രട്ടറി എന്‍. ജി. സനില്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ വി. ലത, ഡോക്ടര്‍ പ്രഭാസ്, പ്രമോദ് അബ്രാഹം, ലിജൊജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.