മേലൂർ.മേലൂർ ഗ്രാമപഞ്ചായത്തിലെ പൊതു ശ്മശാനത്തിൽ പുതിയ ഗ്യാസ് ചേംബർ ഉദ്ഘാടനം ചെയ്തു. 18 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ ഗ്യാസ് ചേംബർ ഉദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ഷിജു നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് മുഖ്യാഥിതിയായി.
ഒരു മാസം കൊണ്ട് വളരെ റെക്കോർഡ് വേഗതയിൽ പണി പൂർത്തികരിച്ച പുതിയ ഗ്യാസ് ചേംബറിൽ ഒരു ദിവസം 10 മൃതശരിരം അടക്കം ചെയ്യാം എന്നതാണ് പ്രത്യേകത.45 മിനിറ്റ് കൊണ്ട് ദഹിപ്പിക്കൽ പ്രക്രിയ പൂർത്തികരിച്ച് ബന്ധുമിത്രാദികൾക്ക് മൃതദേഹ അവശിഷ്ട്ടം നൽകാൻ കഴിയുന്ന സംവിധാനം തൃശ്ശൂർ ജില്ലയിൽ ആദ്യമാണ് എന്ന പ്രത്യേകതയും മേലൂർ – കുന്നപ്പിള്ളി ശ്മശാനത്തിന് കൈവന്നു.
ചെന്നൈ ആസ്ഥാനമായ ജ്വാല കമ്പനിയാണ് നിർമ്മാണം പൂർത്തികരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എസ്. സുനിത, ക്ഷേമകാര്യ സ്ഥിരം സമതി ചെയർപേഴ്സൺ വിക്ടോറിയ ഡേവീസ്, പഞ്ചായത്ത് അംഗങ്ങളായ ഷിജി വികാസ്, സതി രാജീവ്, പ്രദീപ് കെ.വി എന്നിവർ പ്രസംഗിച്ചു.