Site icon Ente Koratty

വാലുങ്ങാമുറി സ്കൂളില്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു

തിരുമുടിക്കുന്ന് വാലുങ്ങാമുറി എച്ച്. എം.എല്‍.പി. സ്കൂളില്‍ ചാലക്കുടി എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എം.എല്‍.എ. ബി.ഡി.ദേവസി നിര്‍വ്വഹിച്ചു. സ്കൂളില്‍ ശൗചാലയം നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വാഗ്ദാനം ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസ് ചോലിക്കര അനുഗ്രഹ പ്രഭാഷണം നടത്തി.

കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുമാരിബാലന്‍, വൈസ് പ്രസിഡന്‍റ് കെ.പി.തോമസ്, വാര്‍ഡ് മെമ്പര്‍ വി.കെ. കൃഷ്ണന്‍, തിരുമുടിക്കുന്ന് പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍, സ്കൂള്‍ വികസന സമിതി പ്രസിഡന്‍റ് വറീത് കണ്ടംകുളത്തി, പി.ടി.എ. പ്രസിഡന്‍റ് പി.പി. ലിജോന്‍, സ്റ്റാഫ് സെക്രട്ടറി ജിജിജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രധാന അധ്യാപകന്‍ പി.എല്‍. സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു. ചിത്രരചന, പൂക്കള മത്സരം എന്നിവയില്‍ വിജയികളായ അതുല്‍കൃഷ്ണസജി, എം.ജെ.എയ്ഞ്ചല്‍മേരി, ഏദന്‍ജോണ്‍, അര്‍പ്പിത്ബിജു എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Exit mobile version