കൊരട്ടി : കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷനു വേണ്ടി 1980 കലഘട്ടത്തിൽ ചാത്തൻ ചാലിൽ നിന്നും കാടു ടുക്കുറ്റി പുഴയിലേക്ക് വർഷക്കാലത്ത്, പുഴയിലേക്കും, വേനൽ കാലത്ത്, ജലസേചനത്തിനുമായി വെള്ളം കെട്ടി നിർത്തുവാൻ ഉള്ള തടയിണയാണ് ഇത്. ഇതിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനമാണ് നടന്നത്.
ഈ തടയിണയുടെ താഴെ നൂറ് മീറ്റർ താഴെ ബ്രിട്ടീഷ് കാർ പണി ത തടയിണയുടെ കുറെ ഭാഗങ്ങൾ ഇപ്പോഴും അവശേഷിക്കുന്ന അവസ്ഥയുണ്ട് “
പഴയ കാലത്ത് ഈ പെരുംന്തോടിലൂടെ യാണ്. വഞ്ചിയിൽ കട്ടപ്പുറം, കാതികുടം / അന്നനാട് ഭാഗത്ത് നിന്ന് സാധന സാമഗ്ര ഹികൾ കൊച്ചിയിലേക്ക് കൊണ്ടു പോയിരുന്നത്.
വേനൽ കാലത്ത് ഈ തടയിണ്ണ അടയ്ക്കമ്പോൾ ചാത്തൻ ചാലിൽ വെള്ളം ഉയരുകയും ചാലിൽ നിന്നും ജലസേചന ത്തിനായി ള്ള കട്ടപ്പുറത്തുള്ള 75 HP മോട്ടോർ / കാതികുടം ത്ത് – 30 HP മോട്ടോർ അന്നനാട് കുളപ്പുരയ്ക്കൽ 15 HP മോടട്ടോർ തുടങ്ങിJ ചെറുതം വലുതുമായി 25 ഓളം മറ്റ് മോട്ടോറുകളം ജലസേചനത്തിനും കുടിവെളളത്തിന്നും ഉപയോഗിക്കുന്നു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജു K. K. ഉത്ഘാടനം നിർവഹിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ്. ഐ. കണ്ണത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു അംഗങ്ങളായ രാജാഗോപാൽ, ലീല സുബ്രമണ്യൻ, V. A. പദ്മനാഭൻ, വാർഡ് വാർഡ് മെമ്പർമാരായ സുനിത പരമേശ്വരൻ, ഡേവിസ് M. R., പൗലോസ് M. I. എന്നിവർ പ്രസംഗിച്ചു.