Site icon Ente Koratty

കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷന്റെ പുതിയ പമ്പ് ഹൊസ്സിന്റ നിർമാണോൽ ഘാടനം

കൊരട്ടി. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ ജലരക്ഷ ജീവരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷൻ്റെ പുതിയ പമ്പ് ഹൗസ് നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷ ലീലസുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. ചാലക്കുടി നിയോജക മണ്ഢലത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിൽ ഒന്നായ കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷൻ്റെ പഴയ പമ്പ് ഹൗസ് കഴിഞ്ഞ പ്രളയകാലത്ത് പൂർണ്ണമായും മുങ്ങി ജീർണ്ണാവസ്ഥയിൽ ആയിരുന്നു.

കൊരട്ടി പഞ്ചായത്തിലെ വാർഡുകളിൽ 545 ഹെക്ടറുകളിൽ സമൃദ്ധിയായി ജലം എത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ 1980 ആണ് തുടക്കം കുറിച്ചത്. പമ്പ് ഹൗസ് നിർമ്മാണത്തിന് പുറമെ കുളം കെട്ടി സംരക്ഷിക്കാൻ 15 ലക്ഷം രൂപ ഇറിഗേഷൻ അനുവദിച്ചിട്ടുണ്ട്. വാർഡ് മെമ്പർ ബിന്ദുകുമാരൻ,ജേക്കബ് മാസ്റ്റർ, എം.എ.രാമകൃഷ്ണൻ, പി.സി.ബിജു, എം.ആർ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Exit mobile version