തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സി പി ഐ (എം) സംസ്ഥാന വ്യാപകമായി നടത്തിയ കരിദിന സമരത്തിൽ വാലുങ്ങാമുറി ബ്രാഞ്ചിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് ഉദ്ഘാടനം ചെയ്തു. സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളായി അഭിനയിച്ച കേരളത്തിലെ പ്രമുഖ പാർട്ടിയുടെ മുഖം ‘മൂടി ഇതോടെ കേരളക്കര തിരിച്ചറിഞ്ഞതായി കെ.ആർ.സുമേഷ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി പി.ആർ.കൃഷ്ണൻ, ഗോപി.കെ.സി, ജോസ് തളിയൻ എന്നിവർ സംസാരിച്ചു.