കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മുഹറം – ഓണം വിപണി, പച്ചക്കറി ചന്ത എന്നിവയുടെ ഉത്ഘാടനം ബാങ്ക് പ്രസിഡന്റ് K. P. തോമസ് നിർവഹിച്ചു. കോൺസുമെർ ഫെഡിന്റെ സബ്സിഡി നിരക്കിലുള്ള സാധനങ്ങൾക്കു പുറമെ അറുപതിനായിരം രൂപയുടെ സാധനങ്ങൾ സബ്സിഡി കിറ്റിൽ ഉൾപ്പെടുത്തിയാണ് ബാങ്ക് വിതരണം നടത്തിയത്. വളരെ വിലകുറവിലാണ് പച്ചക്കറിയും, കായ, പഴം എന്നിവ പച്ചക്കറി ചന്തയിൽ ലഭ്യമാക്കിയിട്ടുള്ളത്. ബാങ്ക് വൈസ് പ്രസിഡന്റ് സുഭാഷ് M. K., സെക്രട്ടറി N. G. സുനിൽ, ഭരണസമിതി അംഗങ്ങളായ P. A. രാമകൃഷ്ണൻ, C. R. സോമ ശേഖരൻ, ഉമേഷ്‌കുമാർ I. G., സദാന്ദൻ T. K., P. C. ബിജു എന്നിവർ പ്രസംഗിച്ചു.
കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ മുഹറം- ഓണം വിപണി പച്ചക്കറി ചന്തയുടെ ഉത്ഘാടനം
