Site icon Ente Koratty

തിരുമുടിക്കുന്നില്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു

കൊരട്ടി: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍
തിരുമുടിക്കുന്ന് പള്ളിക്ക് കിഴക്കുവശം നിര്‍മ്മിച്ച
അങ്കൻവാടിയുടെ ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി വീഡിയോ കോൺഫറൻസ് വഴി നടത്തി.

കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ അധ്യക്ഷയായി നാടമുറിച്ചു. ശോച്യാവസ്ഥയിലായ അങ്കണവാടി കെട്ടിടം പൊളിച്ചുമാറ്റി 14 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക സൗകര്യത്തോടെയാണ് പുതിയ അങ്കണവാടി നിര്‍മ്മിച്ചത്. വാർഡ് മെമ്പർ ഡെയ്സിഡേവിസ്, ടീച്ചർ ഉഷ എന്നിവർ പങ്കെടുത്തു.

Exit mobile version