Site icon Ente Koratty

പ്രളയകാലത്തു പൂർണമായി തകർന്ന കല്ലൂർ അംഗൻവാടി കെട്ടിടം നവികരിച്ചു

കല്ലൂർ:ജില്ലാ പഞ്ചായത്തിൻ്റെയും, സാമൂഹ്യക്ഷേമ- തൊഴിലുറപ്പ് – ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ കാടുകുറ്റി പഞ്ചായത്തിലെ കല്ലൂർ അംഗനവാടിയുടെ ഉദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ഷീജു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് തോമസ്. ഐ. കണ്ണത്ത് അധ്യക്ഷത വഹിച്ചു.കഴിഞ്ഞ പ്രളയകാലത്ത് പൂർണ്ണമായും നാശമായ കെട്ടിടമാണ് 12 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച നിലയിൽ ക്ലാസ്സ് റൂം, സ്റ്റോർ റൂം, ശിശു സൗഹൃദ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം പണി പൂർത്തികരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.രാജഗോപാൽ, ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫീസർ ശങ്കരൻ കുട്ടി, ഐ.സി.ഡി.എസ്.ഓഫീസർ സൗമ്യ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Exit mobile version