കൊരട്ടി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചു ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ അഡ്വ. സുമേഷ് K. R., കുടുംബാംഗങ്ങളുമൊത്തു വീടിനു മുൻപിൽ പ്രതിഷേധ സമരം നടത്തുന്നു. തന്റെ ജന്മദിവസമായ ഓഗസ്റ്റ് 23നു തന്നെ ഇങ്ങനെ ഒരു പ്രതിഷേധ സമരം നടത്തുവാൻ കഴിഞ്ഞതിൽ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ അഭിമാനിക്കുന്നതായും സുമേഷ് K. R. അഭിപ്രായപ്പെട്ടു.