Site icon Ente Koratty

രാജീവ് ഗാന്ധിയുടെ ജന്മദിനം – സദ്ഭാവനദിനമായി ആചരിച്ചു യൂത്ത് കോൺഗ്രസ്‌ കൊരട്ടി

“എനിക്കും ഒരു സ്വപ്നമുണ്ട്‌” എന്ന് ഇന്ത്യൻ യുവത്വത്തോട് വിളിച്ചു പറഞ്ഞ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്‌ഭാവനാ ദിനമായി യൂത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം ആചരിച്ചു.

യൂത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡന്റ് നിധിൻ പോൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രെസിഡന്റ് ഫിൻസോ തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി മനേഷ് സെബാസ്റ്റ്യൻ, സേവാദൾ നിയോജകമണ്ഡലം ചെയർമാൻ ലിജോയ് ചാമക്കാല, ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ഖന്നാനഗർ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് MS പ്രകാശ് സ്വാഗതം ആശംസിച്ചു.മുൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആൽബിൻ പൗലോസ് നന്ദി പറഞ്ഞു.

തുടർന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിൽ പരിയാരം ഓർമ്മ മരമായി നെല്ലി തയ്‌ നട്ടു. M A രാമകൃഷ്ണൻ,ജോമി നാലുകെട്ട്, വർഗീസ് പൈനാടത്, ജോഷി വല്ലൂരാൻ, സച്ചിൻ എന്നിവർ നേതൃത്വം നൽകി.

Exit mobile version