കൊരട്ടി: തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ഇടവക സി.എല്‍.സി.യുടെ നേതൃത്വത്തിൽ സി.എല്‍.സി. ദിനം ആഘോഷിച്ചു. ഓഗസ്റ്റ് 15ന് പള്ളിയില്‍ വികാരി ഫാ. ജോസ് ചോലിക്കരയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും പുനര്‍ സമര്‍പ്പണവും നടത്തി. ഇടവകയിൽ സി.എല്‍.സി.യുടെ നേതൃത്വത്തില്‍ ജാതിമതഭേദമന്യേ എല്ലാ കുടുംബങ്ങളിലേക്കും സൗജന്യമായി നൽകുന്ന ഹാൻഡ് വാഷിന്റെ വിതരണോദ്ഘാടനം വികാരി ഫാ. ജോസ് ചോലിക്കര കുടുംബയൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയർമാൻ ഷോജി അഗസ്റ്റിന് നൽകിക്കൊണ്ട് നിർവഹിച്ചു.
സിഎൽ.സി ദിനത്തിനോടനുബന്ധിച്ചും സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായും രണ്ടായിരത്തി അഞ്ഞൂറോളം ഹാൻഡ് വാഷ് ബോട്ടിലുകളാണ് ഇടവകാതിർത്തിയിലെ ജാതിമതഭേദമന്യേ എല്ലാ കുടുംബങ്ങളിലേക്കും വിതരണം ചെയ്തത്.
സി എൽ സി ഇടവക പ്രസിഡൻറ് ബനഡിക്റ്റ് ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസി. വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റേയും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്റേയും മംഗളങ്ങള്‍ ആശംസിച്ചു. ആനിമേറ്റർമാരായ
സിസ്റ്റര്‍ പുഷ്പമരിയ, സിസ്റ്റര്‍ എൽസിആൻറണി, കൈക്കാരന്മാരായ ഷിബു തയ്യിൽ, ജോസ് നെല്ലിപ്പിള്ളി, സീനിയര്‍ അംഗങ്ങളായ ജെറിന് തച്ചില്‍, ജിസ്മോന് മാമ്പിള്ളി, എബിന്തോമസ് എന്നിവർ പ്രസംഗിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി വിന്നിജോർജ് നന്ദി പറഞ്ഞു.