കൊരട്ടി : വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രേത്യേക അഭിനന്ദനം ഏറ്റുവാങ്ങിയ, MAM Higher Secondary സ്കൂൾ കൊരട്ടിയിലെ കുട്ടികൾ ഒരുക്കിയ അതിജീവനം എന്ന സംഗീത ആൽബം ഓഗസ്റ്റ് 14നു 3.30 pmന് കൊരട്ടി ഫോറോന പള്ളി വികാരി റവ.ഫാ.ജോസ് ഇടശ്ശേരി M.A.M.ഹൈസ്ക്കൂൾ അങ്കണത്തിൽ വെച്ച് റിലീസ് ചെയ്തു.
പൂർണമായും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിലൂടെ ഒരുക്കിയ ഒരു മ്യൂസിക് ആൽബം. Singing, Recording, Balancing, shooting, editing, Orchestra… എല്ലാം കുട്ടികൾ തന്നെ ഒരുക്കിയതാണ്. പാട്ടിന് സംഗീതം കൊടുത്തതും കുട്ടികളെ ഒരുക്കിയതും MAMHSS ലെ സംഗീത അദ്ധ്യാപകനായ നൈജൊ മാസ്റ്ററുടേയും കൂടാതെ മറ്റ് അദ്ധ്യാപകരുടേയും കൂട്ടായ ശ്രമമാണ്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇത് നിർമ്മിച്ചത്. മ്യൂസിക് ആൽബം റിലീസ് ചടങ്ങിൽ പ്രിൻസിപ്പൽ രതീഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് മേരി ജോസഫ് ടീച്ചർ , സ്റ്റാഫ് സെക്രട്ടറി പോൾ ജെയിംസ് മാസ്റ്റർ, നൈജോ മാസ്റ്റർ, OSA പ്രസിഡന്റ് സത്യദാസ്, എന്നിവർ പങ്കെടുത്തു.
വീഡിയോ കാണുക..