അന്നമനട ഗ്രാമ പഞ്ചായത്ത് മാമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വെണ്ണൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം അഡ്വ.വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട് 11 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് രണ്ട് ലക്ഷം രൂപയും ചിലവഴിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ.ഗോപി, വാര്‍ഡ് മെമ്പര്‍ യു.എ ജോര്‍ജ്, സ്ഥിരംസമതി അംഗങ്ങളായ ബേബി പൗലോസ്, മിനിത ബാബു, പി.ഒ പൗലോസ്, പഞ്ചായത്ത് അംഗങ്ങളായ ടി.വി ഭാസ്കരന്, കെ.കെ.രവി നമ്പൂതിരി, ബ്ലോക്ക് മെമ്പര്‍മാരായ ഷീബ പോള്‍, ഇന്ദിര ദിവാകരന്, മെഡിക്കല്‍ ഓഫീസര്‍ ഫെനി തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നസീര്‍ എന്നിവര്‍ പങ്കെടുത്തു. ജീവിത ശൈലി രോഗനിര്‍ണയ ക്ലിനിക്, ഗര്‍ഭിണികള്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍, രോഗപ്രതിരോധ കുത്തിവെപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കുടുംബ ക്ഷേമ ഉപ കേന്ദ്രത്തില്‍ ലഭ്യമാണ്. ജൂനിയര്‍ പബ്ലിക് നേഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ സേവനം ഉണ്ടാകും.