Site icon Ente Koratty

പടിഞ്ഞാറേ ചാലക്കുടി മേഖലയിൽ അതീവ ജാഗ്രത

പരിയാരം, കാടുകുറ്റി, കൊരട്ടി കുഴൂർ മേഖലകളിലാണ് വെള്ളം കയറിത്തുടങ്ങിയിട്ടുള്ളത്.കട്ടത്തോട്, ചാത്തൻചാൽ എന്നിവ കരകവിഞ്ഞൊഴൂക്കയാണ്. കുടപ്പുഴയിലും സ്ഥിതി രൂക്ഷമാണ്. ചിലക്കടിയുടെ വൃഷ്ടിപ്രദേശമായ അതിരപ്പിള്ളി വാഴച്ചാൽ പെരിങ്ങൽക്കുത്ത് ഷോളയാർ മേഖലയിൽ ശക്തമായി മഴ തുടരുകയാണ്. തമിഴ് നാട് പ്രദേശത്തുള്ള അപ്പർ ഷോളയാർ വനമേഖലയിലും കനത്ത മഴ തുടരുകയാണ്. അതു കൊണ്ടു തന്നെ അളിയാർ പറമ്പിക്കുളം പെരിങ്ങൽക്കുത്ത് ഡാമു കളിലും ജലനിരപ്പുയരുകയാണ്.

കഴിഞ്ഞ രണ്ടു വർഷവും തുടർച്ചയായി വെള്ളപ്പൊക്കം ഉണ്ടായ ചാലക്കുടി മേഖലയിൽ രക്ഷാ’ പ്രവർത്തനത്തിനും, പുനരധിവാസത്തിനും ജില്ലാ ഭരണകൂടം ശ്രമമാരംഭിച്ചിട്ടുണ്ട്.

Exit mobile version