Site icon Ente Koratty

കൊരട്ടിയിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന മൊബൈൽ മോഷണം – മോഷ്ടക്കൾ പിടിയിൽ

കൊരട്ടിയിലും പരിസരങ്ങളിലും മോട്ടോർ സൈക്കിളിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ മോഷണം നടത്തുന്ന പുളിയനം സ്വദേശി വലിയ വീട്ടിൽ എബി ( 34 ) , ചിറങ്ങര വെള്ളംകെട്ടി വീട്ടിൽ ലിജേഷ് ( 34 ) എന്നിവരെ കൊരട്ടി പോലീസ് ഇൻസ്പെക്ടർ എസ്സ് എച്ച് ഒ . ബി കെ അരുൺ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 3.30 മണിക്ക് ഗുഡ്സ് ഓട്ടോറിക്ഷയിൽ പൈനാപ്പിൾ കച്ചവടം നടത്തി വരുന്ന പാറക്കടവ് സ്വദേശി പുതുശ്ശേരി വീട്ടിൽ ജോയി എന്നയാളുടെ ഇരുപത്തയ്യായിരം രൂപയോളം വിലവരുന്ന മൊബൈൽ ഫോണാണ് ഇവർ മോഷ്ടിച്ചത്.

കൊരട്ടിയിലും സമീപ പ്രദേശങ്ങളിലെ കടകളിൽ നിന്നും അടുത്ത കാലത്തായി മോട്ടോർ സൈക്കിളിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ മോഷണം നടത്തിവന്ന രണ്ട് യുവാക്കളെ കുറിച്ച് കൊരട്ടി പോലീസിനു പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് പ്രത്യേക അന്യേഷണ സംഘം രൂപീകരിച്ചത്. അനേഷണ സംഘത്തിൽ എസ്സ് ഐ മാരായ സി. കെ. സുരേഷ്, സി. ഒ ജോഷി, എ എസ്സ് ഐ പ്രദീപ് എം. എസ്സ്, പോലീസുകാരായ പി. ആർ ഷഫീക്ക്, പി. എം. ദിനേശൻ, അനീഷ്, ഹോം ഗാർഡുമാരായ ജയൻ,ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

https://youtu.be/6H2plSyYCUY
Exit mobile version