Site icon Ente Koratty

അപകടം തലക്ക് മീതെ…

കൊരട്ടി വടക്കുംപാടാൻ ബില്ഡിങ്ങിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്‌സ് ബോർഡിലെ ഫ്ലക്സ് ശക്തമായ കാറ്റിൽ കീറി പാറിപറക്കുന്നു.

മഴക്കാലത്തെ ഏറ്റവും വലിയ അപകടങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് വലിയ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഫ്ലെക്സ് ബോർഡുകൾ. കൂറ്റൻ ഫ്ലക്സ് ബോർഡുകൾ ശക്തമായ കാറ്റിലും മഴയിലും അപകടങ്ങൾ സൃഷ്ടിക്കുന്നത് സാധാരണമാവുകയാണ്. ഇതിന് മുമ്പുണ്ടായ ശക്തമായ കാറ്റിൽ ജെ.ജെ. ബില്ഡിങ്ങിലെയും പാഴായി ബില്ഡിങ്ങിലെയും ഫ്‌ളക്‌സ് ബോർഡുകളിൽ ഫ്ലെക്സ് കീറി താഴെ വീണ് അപകടങ്ങൾ സംഭവിക്കാതെ പോയത് തലനാരിഴക്കാണ്‌.
ഈ കീറി ആടിക്കൊണ്ടിരിക്കുന്ന ഫ്ലെക്സ്, അപകടം വരുത്തും മുൻപേ അതിന്റെ ഉത്തരവാദിത്വപെട്ടവർക്കു ക്ലിയർ ചെയുവാൻ കഴിയട്ടെ.

Exit mobile version