Site icon Ente Koratty

തിരുമുടിക്കുന്നില്‍ ശൗചാലയം ഉദ്ഘാടനം ചെയ്തു

കൊരട്ടി: ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിച്ച ടോയ്ലറ്റിന്‍റെ ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുമാരിബാലന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് കെ.പി. തോമസ്, സ്കൂള്‍ മാനേജര്‍ ഫാ. ജോസ് ചോലിക്കര, ഹെഡ്മാസ്റ്റര്‍ ബെന്നിവര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തിരുമുടിക്കുന്ന് പള്ളി കൈക്കാരന്മാരായ ഷിബു തയ്യില്‍, ജോസ് നെല്ലിപ്പിള്ളി, പൊതുപ്രവര്‍ത്തകന്‍ ലിജൊ ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Exit mobile version