Site icon Ente Koratty

കൊരട്ടിയിലെ മരണക്കുഴികൾ

മഴക്കാലം ശക്തിപ്രാപിച്ചു തുടങ്ങിയതോടെ റോട്ടിലെ കുഴികളും വെള്ളക്കെട്ടും പതിവാകുകയാണ്. കൊരട്ടി പഞ്ചായത്തിലെ മേൽപാലം ഇറങ്ങുന്നിടത്തും കൊരട്ടി പള്ളിയുടെ മുന്നിലും ഈ അടുത്തു നവീകരണം പൂർത്തി ആക്കിയ കൊരട്ടി കോനൂർ റോഡിലെ NH ൽ നിന്നു കേറുന്ന ഭാഗം എന്നിവിടങ്ങളിലെ കുഴികളും വെള്ളക്കെട്ടുമാണ് ചിത്രത്തിൽ കാണുന്നത്.

കഴിഞ്ഞ മഴക്കാലത്തു മുരിങ്ങൂർ സിഗ്നലിൽ ഉണ്ടായിരുന്ന കുഴികളിൽ വീണ് അപകടത്തിൽ ജീവനുകൾ പൊലിഞ്ഞതിനു നാമെല്ലാം സാക്ഷികളാണ്. വീണ്ടും അത്തരത്തിലുള്ള വാർത്തകൾ ഉണ്ടാകാതെ നോക്കാൻ റോഡിൽ രൂപപ്പെടുന്ന ചെറിയ കുഴികൾ വലിയ കുഴികൾ ആയി അപകടം ഉണ്ടാവാൻ ഇടനൽകരുത്.

നമ്മുടെ നാട്ടിലെ ഈ റോഡുകൾ എത്ര കഷ്ടപെട്ടിട്ടാണ് നമുക്ക് ഗതകതയോഗ്യമായതെന്നു നമുക്കെല്ലാവർക്കും അറിയാം. ആ റോഡുകൾ ഒരു മരണക്കുഴിയായി അറിയപ്പെടാതിരിക്കാൻ എത്രയും വേഗം വേണ്ടപ്പെട്ട അധികാരികൾ എത്രയും പെട്ടന്ന് വേണ്ട നടപടികൾ സ്വീകരിക്കാൻ അവരുടെ ശ്രദ്ധയിലേക്ക് ഈ വാർത്ത എത്തിക്കുവാൻ താത്പര്യപ്പെടുന്നു.

Exit mobile version