Site icon Ente Koratty

കൊരട്ടിയിൽ – മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ടു പ്രതിഷേധം

കൊരട്ടി : സ്വർണ്ണ കള്ളക്കടത്ത് കേസിൽ – മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക എന്നീ ആവശ്യം ഉന്നയിച്ച് കൊണ്ട് ബി.ജെ.പി കൊരട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ് കാർഡ് അയച്ചുള്ള പ്രതിഷേധ ക്യാപയിൻ എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ. ശെൽവൻ ഉദ്ഘാടനം ചെയ്തു.

ഇ.എം സുനിൽകുമാർ, വി.സി സിജു, രാജീവ് പടിയത്ത്, അമൽ രാജ് നാമ്പിളി, ടി.പി സന്തോഷ്, കെ.സി സുരു, സി.ആർ അജേഷ്, കെ.ആർ രമേശ്, കെ.എം ശിവശങ്കരൻ എന്നിവർ നേതൃത്വം കൊടുത്തു.

Exit mobile version