കാടുകുറ്റി: കാടുകുറ്റി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങളുടെയും, വനിതാ ജാഗ്രത സമതി പ്രവർത്തനങ്ങൾക്ക് എകോപനം ഉണ്ടാക്കാൻ കഴിയുന്നവിധത്തിൽ ഉള്ള കുടുംബശ്രീ ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു.തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെയും കാടുകുറ്റി പഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ കുടുംബശ്രീ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമാസ് ഉദ്ഘാടനം ചെയ്തു.
കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് ഐ.കണ്ണത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ്, പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷമാരായ മോളി തോമാസ്, എം.ആർ.ഡേവീസ്, മേഴ്സി ഫ്രാൻസീസ്, ബ്ലോക്ക് അംഗങ്ങളായ എം.രാജഗോപാൽ, വി.എ.പത്മനാഭൻ, കെ.കെ.വിനയൻ, പി.വിമൽ കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ ഓമനകൃഷ്ണൻകുട്ടി, മെമ്പർ സെക്രട്ടറി ഉഷാദേവി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ 308 അയൽകൂട്ടങ്ങൾ,60 ബാലസഭ യൂണിറ്റുകൾ,52 വയോജന കൂട്ടായ്മകൾ, വനിതാ ജാഗ്രത സമിതി എന്നിവയുടെ പ്രവൃർത്തനങ്ങൾക്കുള്ള കേന്ദ്രം ആയി ആണ് കുടുംബശ്രീ ആസ്ഥാന മന്ദിരം രൂപകൽപ്പന ചെയ്തിട്ടുള്ളത്.