കാടുകുറ്റി: തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെയും കാടുകുറ്റി ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ കാടുകുറ്റി കുടുംബശ്രീ ആസ്ഥാനം തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമാസ് നാടിന് സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് ഐ.കണ്ണത്ത് അധ്യാക്ഷത വഹിക്കും.
ജില്ലാ പഞ്ചായതിൻ്റെ 2019 -20 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്തിൻ്റെ 10 ലക്ഷം രൂപയും കൂട്ടി 30 ലക്ഷം രൂപ ചിലവഴിച്ച് തൃശ്ശൂർ നിർമ്മതിയാണ് നിർമ്മാണം പൂർത്തികരിച്ചത്. 900 സ്ക്വായർ ഫീറ്റിൽ നിർമ്മിച്ച കെട്ടിടത്തിൽ കോൺഫ്രാൻസ് ഹാൾ, കൗൺസിലിംങ്ങ് സെൻ്റർ, വനിതാ ജാഗ്രത കമ്മറ്റി ഓഫീസ്, സ്നേഹിത കോളിങ്ങ് ബെൽ എന്നി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് അറിയിച്ചു.