വെസ്റ്റ് കൊരട്ടി സ്വദേശിയായ ജിജോ മാത്യുവിന്റെ മകൾ ആൽഫി എന്ന് കൊച്ചു മിടുക്കി, കുതിരമായി കൊരട്ടിയിൽ കുതിച്ചു പായുന്നതു കൊരട്ടിക്കാർക്ക് അഭിമാനമാണ്. ബ്ലാക്കി എന്നാണ് ആൽഫിയുടെ അരുമ കുതിരയുടെ പേര്.
ആൽഫി NUPS (തത്തമ്മത്ത് ) സ്കൂൾ വെസ്റ്റ് കൊരട്ടിയിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. തന്റെ മക്കളുടെ സന്തോഷത്തിനായാണ് ജിജോ കുതിരയെ വാങ്ങിയത്. ചെറുപ്പം മുതലേ വളർത്തുമൃഗങ്ങളെ ഇഷ്ട്ടപെട്ടിരുന്ന ജിജോ തന്റെ മക്കളുടെ ആഗ്രഹത്തിനു എതിര് നിന്നില്ല. മെയ്സൺ പണികാരനായ ജിജോയ്ക്ക് എന്താണ് കുതിരയെ കൊണ്ടുള്ള ലാഭം എന്നാണ് നാട്ടുകാരുടെ ചോദ്യം. എന്നാൽ തന്റെ മക്കൾ കുതിരയുമായി പുറത്തു പോകുമ്പോൾ ഉള്ള സന്തോഷവും, വളർത്തുമൃഗങ്ങളോടുള്ള അതിരറ്റ സ്നേഹം മാത്രമാണ് കുതിരയെ വാങ്ങിയ ഉദ്യമത്തിനു പിന്നിൽ. തന്റെ മകളുടെയും മകന്റെയും ഉറ്റ ചങ്ങാതിയാണ് ബ്ലാക്കി. തന്റെ കുഞ്ഞു മക്കളുടെ ചെറിയ സന്തോഷങ്ങളാണ് ജിജോ എന്ന സാധാരണക്കാരനായ വെസ്റ്റ്കൊരട്ടിക്കാരന് വലുത് – ലാഭ നഷ്ടങ്ങളെക്കാൾ.