Site icon Ente Koratty

കൊരട്ടി തിരുമുടികുന്നിൽ ഫയര്‍ഫോഴ്സ് കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി

കൊരട്ടി : തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കിണറില്‍ വീണ പശുവിനെ ചാലക്കുടി അഗ്നിശമന രക്ഷാസേന അതിസാഹസമായി രക്ഷപ്പെടുത്തി. സി. എ. ജോണി ചൂരക്കലിന്‍റേതാണ് പശു.

അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.ബൈജു, ഫയര്‍ഫോഴ്സ് ജീവനക്കാരായ പി.ആര്‍. രതീഷ്, ഉല്ലാസ്ഉണ്ണികൃഷ്ണന്‍, പി.ജെ ജിതിന്‍, ടി.എസ്. മിഥുന്‍, കെ.എസ്. സവാദ് എന്നിവരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമംകൊണ്ടാണ് പശുവിനെ രക്ഷിക്കാന്‍ സാധിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ വറീത് കണ്ടംകുളത്തിയുടെ അവസരോചിതമായ ഇടപെടല്‍കൊണ്ടാണ് വളരെ പെട്ടെന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ വരാന്‍ ഇടയായത്. സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പി. തോമസ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞു.

തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തിയ ചാലക്കുടി ഫയര്‍ഫോഴ്സ് ജീവനക്കാര്‍ കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പി. തോമസിനൊപ്പം

Exit mobile version