മേലൂർ. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷൻ സൗജന്യാമായി നടത്തുന്ന എൽ.ഇ.ഡി ടെലിവിഷൻ വിതരണപദ്ധതിയായ ഒപ്പം പദ്ധതിയിൽ 80 ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനിൽ ഉൾപ്പെടുന്ന കൊരട്ടി, മേലൂർ, കാടുകുറ്റി പഞ്ചായത്തിലും അതിരപ്പിള്ളി ആദിവാസി കോളനികളിലും ആണ് ടെലിവിഷൻ വിതരണം ചെയ്തത്. തീരെ നിർദ്ധനരായ കുട്ടികൾക്ക് സൗജ്യാന്യാ നിരക്കിൽ കണക്ഷനും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയിരുന്നു.
എൺപതാമത്തെ ടെലിവിഷൻ വിതരണം മേലൂർ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയായ രഞ്ജിത്ത് തങ്കരാജിന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർ സതി രാജീവ് അധ്യാക്ഷത വഹിച്ചു. മേലൂർ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ ഷാജി വർഗ്ഗീസ്, സതി ബാബു,പോളി പുളിക്കൻ എം.കെ.മഹേഷ് എന്നിവർ സന്നിഹിതരായിരുന്നു.