വെസ്റ്റ് കൊരട്ടി ഫാത്തിമ മാതാ പള്ളി വികാരിക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയിലധികമായി ദേഹാസ്വാസ്ഥ്യം മൂലം അദ്ദേഹം അങ്കമാലിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം ആശുപത്രിയിൽ സഹായത്തിന് ഉണ്ടായിരുന്ന രണ്ട് സഹായികളെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്.
വെസ്റ്റ് കൊരട്ടി പള്ളിയുടെ സമീപത്ത് പ്രവർത്തിക്കുന്ന കോൺവെന്റിലെ രണ്ട് സിസ്റ്റേഴ്സിനു ശരീര താപനിലയിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് അവരുടെ സ്രവം ടെസ്റ്റിന് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. തിരുകർമ്മങ്ങളിൽ പങ്കെടുത്തവരും, അച്ഛനുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും ജാഗ്രത പാലിക്കുക. എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ ഉടനെ വാർഡ് മെമ്പർമാരേയോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.