കൊരട്ടി : കാരുണ്യ എന്നത് കരുണയുടെയും സ്നേഹപൂരിതമായ സഹകരണത്തിന്റെതു കൂടിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു കൊരട്ടി jts ജംഗ്ഷൻ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന കാരുണ്യ പുരുഷ സ്വയം സഹായ സംഘം പാഠ്യ – പഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച 8 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ടീവി നൽകിയതിലൂടെ.
സംഘം പ്രസിഡന്റ് O. J. ഫ്രാൻസിസ്ന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഡേവിസ് മൂലൻ നിർവഹിച്ചു. സംഘം രക്ഷാധികാരിയും, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഡെന്നിസ് കെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ V. V. വര്ഗീസ്, V. B. രമേശ്, P. B. രാജു, വി വി. കിഷോർ എന്നിവർ നേതൃത്വം നൽകി.