Site icon Ente Koratty

വീടു നിർമിച്ചു നൽകി CPM ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി കൊരട്ടി

വർഗ്ഗീസ് കുമരിക്കലിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ, സി.പി.ഐ.(എം) സംസ്ഥാന സമ്മേള്ളനത്തിൻ്റെ തീരുമാനപ്രകാരം ഒരു ലോക്കലിൽ ഒരു വീട് എന്ന പദ്ധതി പ്രകാരം കൊരട്ടി ഈസ്റ്റ് ലോക്കൽ കമ്മറ്റി നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറ്റം നടന്നു.

കോനൂരിലെ പരേതനായ കണ്ണംമ്പിള്ളി ജയരാജൻ്റെ ഭാര്യാ സിന്ധുവിനും കുടുംബത്തിനും ആണ് 625 സ്ക്വായർ ഫീറ്റിൽ 6 ലക്ഷം രൂപ ചിലവഴിച്ച് സി.പി.ഐ.(എം) വീട് നിർമ്മിച്ച് നൽകിയത്.

വീടിൻ്റെ താക്കോൽ കൈമാറ്റം സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി എം.ജെ. ബെന്നി അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി.ജോസഫ്, ഏരിയ സെക്രട്ടറി ടി.എ.ജോണി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ്, പഞ്ചായത്ത് പ്രസിഡൻ്റ് കുമാരി ബാലൻ,വാർഡ് മെമ്പർ സിന്ധു ജയരാജൻ എന്നിവർ പ്രസംഗിച്ചു. കെ.പി.തോമാസ് സ്വാഗതവും, എ.എ. ബിജു നന്ദിയും പറഞ്ഞു.

FacebookTwitterWhatsAppLinkedInShare
Exit mobile version