സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കള്ള ക്കടത്തുകാരുടെയും അഴിമതിക്കാരുടെയും തലസ്ഥാന കേന്ദ്രമാകുന്നു എന്നാരോപിച്ചും
ഭരണ ഘട ന സംരക്ഷണ ചുമതലയുള്ള സ്പീക്കർ സ്വർണ്ണ കള്ളക്കടത്തു പ്രതിയുടെ സ്ഥാപനം ഉത്ഘാടനം ചെയ്തതു വഴി
പദവി ദുരുപയോഗം ചെയ്തതിൽ നയതന്ത്ര ഓഫീസിനെ മറയാക്കി സ്വർണ്ണ കടത്തിലൂടെ രാജ്യ ദ്രോഹ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന LDF സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സ്വർണ്ണ കള്ളക്കടത്തു പ്രതികളുമായിട്ടുള്ള സ്പീക്കറുടെ ബന്ധം വെളിപ്പെടുത്തി രാജി വയ്ക്കുക എന്നാവശ്യപ്പെട്ടും കോൺഗ്രസ് സ്പീക്കർ രാമകൃഷ്ണന്റെ കോലം കത്തിച്ചു.
കോൺഗ്രസ് -യൂത്ത് കോൺഗ്രസ് -സേവാദൾ കൊരട്ടി ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധം. സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ലിജോയ് ചാമക്കാല അധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി C.M ഡേവിസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി മനേഷ് സെബാസ്റ്റ്യൻ, ആൽബിൻ പൗലോസ്, M.S പ്രകാശ്, M.A രാമകൃഷ്ണൻ, ഷാജു K.L, ജോമി തോമസ്, ലൈജു പാറേക്കാടൻ, സോജൻ ജോർജ്, രഘു ആറ്റപ്പാടം, K.M ബിനു എന്നിവർ നേതൃത്ത്വം നൽകി.