Site icon Ente Koratty

ചുഴലി നാശം വിതച്ച വീടുകൾ ബെന്നി ബഹന്നാൻ MP സന്ദർശിച്ചു….

ചിറങ്ങര :കഴിഞ്ഞ ദിവസം ചുഴലികാറ്റു നാശം വിതച്ച ചിറങ്ങര പ്രദേശങ്ങൾ ബെന്നി ബഹന്നാൻ MP സന്ദർശിച്ചു. നിരവധി വീടുകളും, വ്യാപാരസ്ഥാപനങ്ങളും, കൃഷിയിടങ്ങളും നശിച്ചുപോയിരുന്നു. വീടുകൾ നഷ്ടപെട്ടവർക്കും, വ്യാപാരികൾക്കും, കൃഷി നഷ്ടപെട്ട കർഷകർക്കും അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്ന് ബെന്നി ബഹന്നാൻ MP ആവശ്യപ്പെട്ടു.

മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡെന്നിസ് കെ. ആന്റണി, ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ ഡേവിസ് മൂലൻ, മിനി ഡേവിസ്, C. B.അരുൺ, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ P. B. രാജു, വര്ഗീസ് പൈനാടത്ത്‌ എന്നിവരും MPയോടൊപ്പം ഉണ്ടായിരുന്നു.

Exit mobile version