Site icon Ente Koratty

സാണ്ടർ പൊതു സമൂഹത്തിന് തീരാനഷ്ടം- കൊരട്ടിക്കും

തികച്ചും മനുഷ്യ സ്നേഹിയും, പരിസ്ഥതി പ്രവർത്തകനും, വിദ്യഭ്യാസ മേഖലയിലും, കലാസാംസ്കാര രംഗത്തും പൊതു പ്രവർത്തനത്തിലും, ട്രേഡ് യൂണിയൻ മേഖലയിലും, രാഷ്ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു സാണ്ടർ.K.തോമസ് എന്ന് എൽ. ജെ. ഡി.നി. നിയോജകമണ്ഡലം മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് വി ഐനിക്കൽ 8 മത് അനുസ്മരണ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഫ്രാൻസീസ് പതപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജോഷിമംഗലശ്ശേരി,M.K. മാധവൻ, സുമി ശ്രീധരൻ, M. K. ശിവദാസ്, A. V. ജോൺസൻ എന്നിവർ പ്രസംഗിച്ചു.

ജനകീയ സാണ്ടർ കെ. തോമസ് സ്മൃതി

ഡെന്നിസ്. കെ. ആന്റണി

ജന്മം കൊണ്ട് ഇരിഞ്ഞാലക്കുടകാരനും കർമ്മം കൊണ്ട്‌ കൊരട്ടിക്കാരനുമായ സാണ്ടർ കെ. തോമസ് ജനകീയനായ, സൗമ്യനായ നേതാവായിരുന്നു. ഞാൻ ബ്ലോക്ക്‌ പഞ്ചായത്തിൽ മത്സരിയ്ക്കുമ്പോൾ എന്റെ ഇലക്ഷൻ കമ്മിറ്റിയുടെ കൺവീനർ ആകുവാനുള്ള മഹാമനസ്കത കാണിച്ച സംസ്ഥാന നേതാവ്. ചാലക്കുടിയുടെ രാഷ്ട്രീയ മേഖലയിൽ ആഴമേറിയ വായനയും, അതിനൊത്ത അറിവും, മടുപ്പിക്കാതെയുള്ള വിഷയാധിഷ്ടിത പ്രഭാഷണവുമെല്ലാം പകരം വെയ്ക്കാനില്ലാത്തത്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന കുടുംബസുഹൃത്ത്‌. കാലം കരുതലോടെ കാത്തുവെച്ചിരുന്നെങ്കിൽ ചാലക്കുടിയ്ക്കും, കൊരട്ടിയ്ക്കും ഏറെ വികസനോന്മുഖ നന്മകൾ കൈവരിയ്ക്കാൻ സാധിയ്ക്കുമായിരുന്നു

Exit mobile version