Site icon Ente Koratty

കൊരട്ടി – ചിറങ്ങര, വെസ്റ്റ്‌കൊരട്ടി മേഖലകളിൽ വീശിയ ചുഴലികാറ്റിൽ വൻ നാശനഷ്ടം

കൊരട്ടി :ഞയറാഴ്ച്ച രാത്രി 11മണി മുതൽ 1. 30 മണി വരെ രണ്ടുപ്രാവശ്യമായി വീശിയ ചുഴലികാറ്റിൽ ചിറങ്ങര, വെസ്റ്റ്കൊരട്ടി മേഖലകളിൽ വീശിയ ചുഴലികാറ്റിൽ 2 വീടുകൾ മുഴുവനുമായും തകർന്നു.

ശക്തമായകാറ്റിൽ ഓടുകൾ തലയിൽ വീണ് ആളുകൾക്കു പരിക്ക് പറ്റിയിട്ടുണ്ട്. ഹൈവേയിൽ പാർക്ക്‌ ചെയ്തിരുന്ന ടാങ്കർ ലോറി മറഞ്ഞുവീണു.

വന്മരങ്ങളും തെങ്ങും കടപുഴകി വീണ് ഏകദേശം 26 ഇലക്ട്രിക് പോസ്റ്റുകൾക്ക്‌നാശനഷ്ടം സംഭവിക്കുകയും വൈദ്യുതിവിതരണം തകരാറിലാവുകയും ചെയ്തു.

ഫോട്ടോകൾക്കും വീഡിയോക്കും കടപ്പാട് – ദീപക് ചിറങ്ങര, ക്യാമറമാൻ ‘എന്റെ കൊരട്ടി ‘

Exit mobile version