Site icon Ente Koratty

മഴക്കാലം, കൊറോണ – മുന്നൊരുക്കത്തിനും പ്രവർത്തനത്തിനും വളണ്ടീയേഴ്സിനെ ആവശ്യമുണ്ട്

ചാലക്കുടി :ബഹുമാനപെട്ട തൃശൂർ ജില്ലാ കളക്ടർ ശ്രീ : S. ഷാനവാസ്‌ അവർകളുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ചയിൽ ചേർന്ന ജില്ലയിലെ സന്നദ്ധ സംഘടനകളുടെ നിർവാഹക സമിതി യോഗത്തിൽ മഴക്കാലദുരന്ത നിവാരണവും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി ചർച്ച ചെയ്തു.

കഴിഞ്ഞ വര്ഷങ്ങളുടേതി ന് സമാനമായ സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കിൽ കോവിഡ് -19 പശ്ചാത്തലത്തിൽ കൂടുതൽ ക്യാമ്പുകൾ തുടക്കേണ്ടതായി വരുമെന്ന് കളക്ടർ അറിയിച്ചു. കുട്ടികൾക്കും, പ്രായമായർക്കും, വെവ്വേറെ ക്യാമ്പുകൾ തുറക്കേണ്ടി വരുമ്പോൾ കൂടുതൽ വളണ്ടീയേഴ്സ് ആവശ്യമായി വരുന്നു. കഴിഞ്ഞ പ്രളയകാലഘട്ടത്തിൽ ചാലക്കുടി താലൂക്കിലെ(കൊടകര, ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട ) വളണ്ടിയർ ചുമതല യുവഗ്രാമത്തിനായിരുന്നു.ഈ മഴക്കാലത്ത് മുന്നൊരുക്കം നടത്തുകയെന്നത് അത്യന്താപേക്ഷിതമാണ്. സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുള്ളവർ ബന്ധപെടുക.

യുവഗ്രാം ചെയർമാൻ ഡെന്നിസ്. കെ. ആന്റണിയുമായി (Mob:9495690260) ബന്ധപെടുക

Exit mobile version