Site icon Ente Koratty

കൊരട്ടി JTS ജംഗ്ഷനിലെ വെള്ളകെട്ടിന് പരിഹാരം

കൊരട്ടി JTS ജംഗ്ഷനിലെ വെള്ളകെട്ടിന് പരിഹാരമായി. ചാലക്കുടി നിയോജക മണ്ഡലം M. P.ബെന്നി ബെഹനാന്റെ ഇടപെടലിനെത്തുടർന്ന് ഈ പ്രശ്നത്തിൽ സത്വര നടപടിയായി.

കഴിഞ്ഞ പ്രളയകാലത്തു റോഡിനു സമീപത്തുള്ള വീടുകളിലേക്ക് വ്യാപാകമായി വെള്ളം കയറിയിരുന്നു. പൈപ്പുകൾ ശനിയാഴ്ച എത്തിചേർന്നു. തിങ്കളാഴ്ച മുതൽ പണി തുടങ്ങും.

നാഷണൽ ഹെവേയുടെ ജോലികൾ നടന്നപ്പോൾ വെള്ളം പോകുവാനുണ്ടായിരുന്ന കാനകളിൽ മണ്ണ് അടിഞ്ഞതാണ് വെള്ളകെട്ടിന് കാരണം. ഏറെ നാളായി മുടങ്ങികിടന്ന ഈ പദ്ധതിയുടെ നടത്തിപ്പിലൂടെ വെള്ളംകെട്ടിന് ആശ്വാസമാകുമെന്ന പ്രതീക്ഷിയിലാണ് നാട്ടുകാർ.

Exit mobile version