Site icon Ente Koratty

ചാലക്കുടി പുഴയിൽ കാണാതായ കാടുകുറ്റി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കാടുക്കുറ്റി :പുഴയിൽ കുളിക്കാൻ പോയ കാടുകുറ്റി സ്വദേശി ആമ്പക്കണ്ടത്തിൽ റസാക്കിനെ (65) കാണ്തായതിനെ തുടർന്ന് കൊരട്ടി പോലീസ് SHO അരുൺ B.Kയുടെ നേതൃത്വത്തിൽ കൊരട്ടി പോലീസും ചാലക്കുടിയിൽ നിന്നു അഗ്നിരക്ഷാസേനയും രണ്ട് ദിവസമായി തിരച്ചിൽ നടത്തിയിരുന്നു. മഴയായതിനാൽ ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ തിരച്ചിൽ ദുസഹമായിരുന്നു.കൊച്ചിയിൽ നിന്നും നേവിയുടെ സ്കൂബ നീന്തൽ വിദ്ഗ്ദ്ധരും ചാലക്കുടി അഗ്നിരക്ഷാസേനയും കൊരട്ടിപോലീസും ചേർന്നു ഇന്ന് രാവിലെയോടെ ഞർലകടവ് പാലത്തിനു താഴെ നിന്നും ബോഡി കണ്ടെത്തി.

സ്തുത്യർഹമായ സേവനത്തിലൂടെ ബോഡി കണ്ടെത്തിയ കൊരട്ടി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാർ അഭിനന്ദിച്ചു.

Exit mobile version