പുരോഗതിയുടെ പടവുകളിലേക്കു കുതിച്ചു കൊണ്ടിരിക്കുന്ന കൊരട്ടിക്കു തിലകകുറിയായി ഇൻഡ്യൻ ബാങ്കിന്റെ ATM ഇന്നുമുതൽ നവ്യബക്കറിക്ക് അടുത്ത് മലബാർ ടവേഴസിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. ക്യാഷ് ഡെപോസിറ്റിങ് മെഷീനും ATMൽ സജ്ജമാക്കിയിട്ടുണ്ട്. ഇതു അതിഥി തൊഴിലാളികൾക്കും ബാങ്കിംഗ് ഇടപാടുകാർക്കും പണം അയക്കുന്നതിനു വളരെ സഹായകമാണ്. കൊരട്ടിയിൽ NH47 ഹൈവേക്കു സമാന്തരമായി ചാലക്കുടിയിലേക്കു പോകുന്ന ബസ് സ്റ്റോപ്പിന് അടുത്താണ് ATM എന്നത് എല്ലാവർക്കും വളരെ സൗകര്യപ്രദമാണ്.
നിലവിൽ കൊരട്ടിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് ATM,കാനറാ ബാങ്ക്, ഇരിങ്ങാലക്കുട ടൌൺ കോപ്പറേറ്റീവ് ബാങ്ക്, തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, HDFC ബാങ്ക്, ICICI ബാങ്ക് എന്നിവയുടേത് അടക്കം 9 ATM കളുണ്ട്.