Site icon Ente Koratty

കൊരട്ടി ജംഗ്ഷനിൽ പോലീസുകാർ അവതരിപ്പിച്ച തെരുവ് നാടകം

കൊരട്ടി ജംഗ്ഷനിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കൊരട്ടി സ്റ്റേഷനിലെ പോലീസുകാർ അവതരിപ്പിച്ച തെരുവ് നാടകം ജനശ്രദ്ധയാകർഷി ച്ചു. കാക്കിക്കുളിലെ കലാകാരന്മാരുടെയും കലാകാരികളുടെയും പ്രകടനം അഭിനയതികവുകൊണ്ടു ശ്രെദ്ധയമായി. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ വഴി കൊറോണ വൈറസിനെ പ്രതിരോധിക്കുക എന്ന സന്ദേശം ജീവിതഗന്ധിയായ കഥപാത്രങ്ങളിലൂടെ കാഴ്ചക്കാരിലേക്കു എത്തിക്കുവാൻ അഭിനേതാക്കൾക്ക് കഴിഞ്ഞു. ജോലിതിരിക്കിന് ഇടയിലും വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇതു ഒരുക്കിയതെന്നും ജനങ്ങൾ കോവിഡ് 19 വൈറസിനെതിരെ ജാഗ്രത പുലർത്തണമെന്നും
കൊരട്ടി പോലീസ് SHO അരുൺ B. K. അറിയിച്ചു.

തികച്ചും മാതൃകപരമായ പ്രവർത്തനത്തിനു ‘എന്റെകൊരട്ടി ‘യുടെ അഭിനന്ദനങ്ങൾ രേഖപെടുത്തുന്നു.
വീഡിയോ കാണുക

Exit mobile version