ലോക്കഡോൺ അൺലോക്കായിരിക്കുന്ന ഈ സാഹചര്യത്തിൽ ആളുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ജാഗ്രതകുറവിനു നമ്മൾവലിയ വില നൽകേണ്ടി വരും. അതിനാൽ അതീവ ജാഗ്രത നമ്മുക്ക് അത്യാവശ്യമാണ്.
വളരെയേറെ നിർദേശംങ്ങൾ നൽകിയിട്ടും ഇപ്പോഴും ആളുകൾ കൊരട്ടിയിൽ കൂട്ടം കൂടി നിൽക്കുകയും കുട്ടികൾ മാസ്ക് ഇല്ലാതെ ഒരുമിച്ചിരുന്നു മൊബൈൽ ഗെയിംകൾ കളിക്കുന്നതായും ശ്രദ്ധയിൽ പെടുന്നു. കർശനമായ നടപടികൾ പോലീസിന് എടുക്കേണ്ടി വരും. അതിനാൽ എല്ലാവരുടെയും പ്രേത്യകമായ സഹകരണം അഭ്യർത്ഥിക്കുന്നു. ഇതു നമ്മുക്ക് വേണ്ടിയാണ്. ഇതിനു വളരെ പോസിറ്റീവായി എടുക്കുക. കൊരട്ടിയിൽ ഒരു സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ പോലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പൊതുജനങ്ങൾക്കു എന്തു ആവശ്യമുണ്ടെങ്കിലും കൊരട്ടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്. പോലീസ് ഒപ്പമുണ്ട്. കോവിഡിന് എതിരെ നമുക്ക് കൈകോർക്കാം…
വീഡിയോ കാണുക..