കൊരട്ടി :2018, 2019കളിലെ പ്രളയത്തിൽ വീടുകൾ ഉൾപ്പെടെ മുങ്ങിയ കൊരട്ടി JTS ഭാഗത്തെ സ്ഥലങ്ങൾ ബെന്നി ബഹന്നാൻ MP സന്ദർശിച്ചു. നാഷണൽ ഹൈവേയുടെ വികസനത്തിനോടനുബന്ധിച്ചു തോടുകൾ അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് നിദാനം. ഹൈവേയുടെ ഇരുവശങ്ങളിലും വീതിയേറിയ തോടുകൾ ഉണ്ടായിരുന്നതാണ്. ഗ്രാമപഞ്ചായത് മെമ്പർ ഡേവിസ് മൂലന്റെയും P. B. രാജുവിന്റെയും അഭ്യർത്ഥനയെതുടർന്ന് സ്ഥലത്തെത്തിയ MP നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിൽ തോടുകൾ കീറി വലിയ പൈപ്പിട്ട് മൂടി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് നിർദ്ദേശിച്ചു. പണികൾ അടിയതിരമായി തുടങ്ങാമെന്ന് അധികൃതർ ജനങ്ങളുടെ മുൻപാകെ അറിയിച്ചു. ഗ്രാമപഞ്ചായത്ത് മെബർ ഡേവിസ് മൂലൻ, P. B. രാജു, ബാബു വെളിയത്ത് , V.V. വര്ഗീസ്, സുരേന്ദ്രൻ പള്ളത്ത് , പോൾ പനഞ്ചിയ്ക്കൽ,മുഹമ്മദലി, എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.