Site icon Ente Koratty

അന്നമട സർവീസ് സഹകരണബാങ്കിന്റെ ഞാറ്റുവേല ചന്ത

അന്നമട സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത കാർഷിക കേരളത്തിന്റെ നേർകാഴ്ചയായി മാറുന്നു. തെങ്ങിൻ തൈകളുടെ ഒരു വിപുലമായ ശേഖരം തന്നെ ഒരുക്കിയിരിക്കുന്നു.

കുറഞ്ഞ കാലയളവ് കൊണ്ടു കായ്ക്കുന്ന കുഞ്ഞൻ ഗംഗാബോൺഡം, T&D, കുറ്റ്യാടി, പതിനെട്ടാംപട്ട തുടങ്ങിയ വിവിധയിനം തെങ്ങിൻ തൈകൾ, കേരം തിങ്ങും കേരളനാടിന്റെ പഴമയെ ഓർമപെടുത്തുന്നു. തെങ്ങിൻ തൈകൾ കൂടാതെ റംബുട്ടാൻ, കുള്ളൻ പ്ലാവിൻ തൈകൾ, മാവിൻ തൈകൾ, ചെറുനാരകങ്ങൾ തുടങ്ങി ധാരാളം ഫലവൃക്ഷതൈകൾ മിതമായ വിലയ്ക്ക് ഇവിടെ ലഭ്യമാണ്. ഞാറ്റുവേല ചന്ത തുടങ്ങിയിട്ട് പന്ത്രണ്ടോളം ദിവസങ്ങളായിട്ടും ജനങ്ങളുടെ ഭാഗത്തു നിന്നും വളരെ നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് സഹകരണ ബാങ്ക് സെക്രട്ടറി ദിലീപൻ അറിയിച്ചു. വീഡിയോ കാണ്ണുക..

Exit mobile version